Foto Haris Kuttippuram

Savithri Rajeevan (Indien)

Savithri Rajeevan ist eine indische Dichterin und Schriftstellerin. Sie schreibt in Malayalam und lebt in Thiruvananthapuram, Kerala.

Sie war Professorin für Kunstgeschichte an der Sree Sankaracharya University of Sanksrit, Kalady, und Vize-Direktorin der Lalitha Kala Academy of Kerala. Derzeit ist sie Beiratsmitglied der Central Sahitya Akademi for Malayalam.

Unter ihren zahlreichen Büchern sind vier Gedichtbände, zuletzt 2014 Ammaye Kulippikkumbol.

Freitag / Fr 28.10. - 20.30 Uhr
Länderschwerpunkt Indien / Focus India
Sonntag / Sun 30.10. - 13 Uhr, Podiumsgespräch / Panel

Savithri is a Malayalam poet and short fiction writer, based in Thiruvananthapuram, Kerala.

She has taught art history in the Sree Sankaracharya University of Sanksrit, Kalady, and has held the position of Vice Chairperson for the Lalitha Kala Academy of Kerala. She is currently an advisory board member of the Central Sahitya Akademi for Malayalam.

Among her many publications are four collections of poetry, most recently Ammaye Kulippikkumbol in 2014.

അമ്മയെ കുളിപ്പിക്കുമ്പോൾ
(As you bathe your Mother)

സാവിത്രി രാജീവൻ

അമ്മയെ കുളിപ്പിക്കുമ്പോൾ
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്ന പോലെ
കരുതൽ വേണം .
ഉടൽ കയ്യിൽ നിന്ന് വഴുതരുത്
ഇളം ചൂടായിരിക്കണം വെള്ളത്തിന് ,
കാലം നേർപ്പിച്ച
ആ ഉടൽ
കഠിന മണങ്ങൾ പരത്തുന്ന
സോപ്പു ലായനി കൊണ്ട് പതക്കരുത്,
കണ്ണുകൾ നീറ്റരുത്.

ഒരിക്കൽ
നിന്നെ കുളിപ്പിച്ചൊരു ക്കിയ
അമ്മയുടെ കൈകളിൽ
അന്ന് നീ കിലുക്കിക്കളിച്ച വളകൾ കാണില്ല
അവയുടെ ചിരിയൊച്ചയും

നിന്റെ ഇളം കടിയേറ്റ പഴയ മോതിരം
ആ വിരലിൽ നിന്ന് എന്നേ വീണുപോയിരിക്കും

എന്നാൽ
ഇപ്പോൾ അമ്മയുടെ കൈകളിലുണ്ട്
ചുളിവിന്റെ
എണ്ണമില്ലാത്ത ഞൊറി വളകൾ
ഓർമ്മകൾ കൊണ്ട് തിളങ്ങുന്നവ
ഏഴോ എഴുപതോ എഴായിരമോ
അതിൽ നിറഭേദങ്ങൾ?

എണ്ണാൻ മിനക്കെടേണ്ട
കണ്ണടച്ച്
ഇളം ചൂടു വെള്ളം വീണ്
പതു പതുത്ത ആ മൃദു ശരീരം
തൊട്ടു തലോടിയിരിക്കുക
അപ്പോൾ
ഓർമ്മകൾ തിങ്ങി ഞെരുങ്ങിയ
ആ ചുളിവുകൾ നിവർന്നു തുടങ്ങും
അമ്മ പതുക്കെ കൈകൾ നീട്ടി
നിന്നെ വീണ്ടും കുളിപ്പിച്ച് തുടങ്ങും
എണ്ണ യിലും താളിയിലും മുങ്ങി
നീ കുളിച്ചു സ്ഫുടമായി
തെളിഞ്ഞു വന്നു കൊണ്ടേയിരിക്കും

അപ്പോൾ
അമ്മ നിനക്ക് തന്ന ഉമ്മകളിലൊന്ന്
അമ്മക്ക് പകരം നൽകുക.

അമ്മയെ കുളിപ്പിക്കുമ്പോൾ
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്ന പോലെ..

As you bathe your mother

As you bathe your mother
Let the body not slip from your hands
let the water be mildly warm
with the heady fragrance
be mindful
as with a child.
Do not lather
that body
softened by time
of soaps.
Nor let the eyes hurt.
On her arms
Which bathed and beautified you
You won’t find the bangles
Nor will you hear their tinkling laugh.
which bore your tender bites
will have slipped off her finger long long ago.
shine with remembrance
Seven or seventy or seven thousand,
soft smooth in water’s mild warm flow.
those wrinkles memory-filled
Mother will slowly stretch her arms
Steeped in oil and cleansing herbs
you will keep emerging washed
you played with
That old ring
But
Now, on mother’s arms
Countless pleats
bangles of wrinkles
the colours on them?
Don’t trouble to count
Just close your eyes
touch, gently caress
that tender body
Then
will unfold
and bathe you again
limpid, clean.
Then
in return give your mother
one of the kisses she gave you.
As you bathe your mother,
as with a child…

 

AMMAYE KULIPPIKKUMBOL. Poems. Savithri Rajeevan. Published by Mathrubhumi Books , Calicut, July 2014.
Translated by Dr. P. Udayakumar)

ഉടല്‍
(The Body)​

സാവിത്രി രാജീവന്‍

മരിച്ചതിനു ശേഷം
നിന്റെ ഉടല്‍
എങ്ങോട്ട് മറയുന്നു എന്ന് നീ അന്വേഷിക്കേണ്ടതില്ല
എന്ത് കൊണ്ടെന്നാല്‍
അനന്തമാണ്‌ അതിന്റെ സഞ്ചാര സാധ്യതകള്‍
തീയിലേക്കും
കടലിലേക്കും
ആകാശത്തിലേക്കും അതിന് പോകാം
മണ്ണിലേക്കും കാട്ടിലേക്കും
മഞ്ഞിലേക്കും അതിന് കൂടുമാറാം
സ്വര്‍ഗ്ഗ രാജ്യം തിരഞ്ഞും
നരകത്തിന്റെ തേര് നോക്കിയും അതിന് സഞ്ചരിക്കാം
ദൈവജ്ഞ നായി ആല്‍ച്ചുവട്ടിലോ അശരീരിയായി മേഘങ്ങള്‍ക്കിടയിലോ
പുനര്‍ജ്ജനിക്കാം
ഉദ്യാനത്തില്‍ രമിക്കുന്ന കാമുകരായും ചിത്രശലഭമായും പറന്നിറങ്ങാം
അല്ലെങ്കില്‍ മരിക്കാത്ത മോഹങ്ങളായും
പോരാളിയുടെ സംഗീതമായും ഭൂമിക്കു ചുറ്റും കറങ്ങാം

ചൂട് പോയ ഒരുടല്‍ എന്തുചെയ്യുന്നു എന്ന് നീ അന്വേഷിക്കേണ്ടതില്ല
എന്തുകൊണ്ടെന്നാല്‍
അനന്തമാണ്‌ അതിന്റെ പെരുമാറ്റ സാധ്യതകള്‍
പട്ടു പോലെ നേര്‍ത്ത സ്പര്‍ശമായി
പഴമ്പാട്ടു പോലെ പുല്‍കുന്ന സ്വാന്തനമായി ഗൂഢ മായ ഇരുളായി
തണുപ്പാര്‍ന്ന ഗന്ധമായി
തുറന്നിട്ട ഏകാന്തതയിലൂടെ
അതിന് വീടിനുള്ളില്‍ പതുങ്ങാം
പരിപാകമായ സ്വന്തം മൂശയില്‍ ഒഴുകി വീണു
കൂജയായോ പൂപ്പാത്രമായോ
മന്ത്രമായോ മണ്‍വിളക്കായോ പീ ഠത്തിലേറാം
പൂമാലയിട്ടിരിക്കുന്ന ചിരിക്കുന്ന ചിത്രമായി
ചുമരിലേക്കോ
കണ്‍കെട്ടില്‍ മറയുന്ന
മുയല്‍ക്കുഞ്ഞെന്ന പോലെ
ഓര്‍മ്മകള്‍ക്കുള്ളിലെക്കോ തിരോഭാവിക്കാം
അനന്തമാണ്‌ ഒരുടലിന്റെ സാധ്യതകള്‍ .

ചലനമറ്റ ഒരുടല്‍ എന്തിലേക്കു ചേരുന്നു എന്ന്
നീ വ്യാകുലപ്പെടെണ്ടതില്ല
മറഞ്ഞവരില്‍ ഒരുവനായി
മറഞ്ഞവരില്‍ ഒരുവളായി മാത്രമല്ല
മറയാത്തതില്‍ ഒന്നായി
അതിന്
ഭൂമിയോട് ചേര്‍ന്നു ചേര്‍ന്നേയിരിക്കാം
അനന്തമാണ്‌
ഉടലിന്റെ സാധ്യതകള്‍.

BODY

After death,
Where does your body disappear, you need not ask?
For infinite are the prospects of its travel.
Into fire, sea or sky
To soil, snow or breeze
It may change form.
Searching for heaven or watching
Out
For hell’s chariot
It may move.
Born again under
the bodhi tree, enlightened,
Invisible oracle among the clouds,
in the garden, as lovers
it may become
it may indulge,
Or as butterflies,
flutter down.
Or, as desires undying,
As the fighter’s song, around the earth revolve.
A body no longer warm,
What does it do?
You needn’t ask.
As touch, silk soft,
For infinite are its options in action
As snuggling-solace, an old song,
As the dark, enigmatic
As scent, moist, cool
It may sneak back home
Through an open solitude
Falling molten in its own mould, water or flower vase,
As chant or lamp,
On a pedestal
It may perch.
A portrait, smiling, garlanded
Into memories,
Like magic –trick hare
It may evanesce.
Infinite are the
Prospects of a body.
A body, bereft of movement
What does it merge into?
You needn’t worry.
Among vanished men,
Or vanished women,
But among the unvarnished;
On the wall
Not only
So close to the earth.
The prospects of a body.
It may stay
Stay
Infinite are

 

Translated from Malayalam by Dr. P. Udayakumar